ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്‌ജിയുടെ അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്രം ചോദ്യം ചെയ്‌ത ഹർജി സുപ്രീംകോടതി മേയ് എട്ടിന് വാദം കേൾക്കും. ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി ഹർജി പരിഗണിക്കുക.
മെറിറ്റും സീനിയോറിറ്രിയും മറികടന്ന് 68 ജുഡീഷ്യൽ ഓഫീസർമാരെ ജില്ലാ ജഡ്‌ജിമാരായി നിയമിച്ചുവെന്ന് ആരോപണം. ഗുജറാത്ത് നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി രവികുമാർ മഹേത, സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്‌ടർ സച്ചിൻ പ്രതാപ്‌റായ് മേഹ്‌ത എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്‌മുഖ്ഭായ് വർമയ്‌ക്ക് സ്ഥാനക്കയറ്റം നൽകി രാജ്കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്‌ജിയായി നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |