കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. അക്കൗണ്ട് എക്‌സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ബിസിനസ് മാനേജർ, മൊബൈൽ സെയിൽസ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ലാപ്‌ടോപ് സെയിൽ, ഡിജിറ്റൽ സെയിൽസ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് ഓഫീസർ, ടീം മാനേജർ, സ്റ്റുഡന്റ് കൗൺസലർ, ഇമ്മിഗ്രേഷൻ കൗൺസലർ, വെബ്‌സൈറ്റ് ഹാൻഡ്‌ലിംഗ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ തസ്തികകളിലാണ് അഭിമുഖം. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 04812563451/2565452
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |