തിരുവല്ല: മണിപ്പൂരിൽ കലാപം ആളിക്കത്തുന്ന സാഹചര്യം സംജാതമാകുകയും ഏറ്റുമുട്ടൽ തുടരുകയും ചെയ്യുന്നതിൽ ഏറെവേദനയും ആശങ്കയുമുണ്ടെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.
സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്ത് നിന്നായാലും വേദനയും മുറിവുകളും നഷ്ടങ്ങളുമാണ് സംജാതമാക്കുന്നത്. മണിപ്പൂരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയും വേണമെന്ന് മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |