തിരുവനന്തപുരം: കർണാടക തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിന്
മലയാളി സമാജങ്ങളുടെയും സാമുദായിക സംഘടനകളുടെയും യോഗങ്ങൾ സംഘടിപ്പിച്ച് കേരള എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി .
അർഹതപ്പെട്ട അധികാര അവകാശങ്ങൾ നേടാൻ ദേശീയതയ്ക്കൊപ്പം അണിനിരക്കണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആഹ്വാനം ആവേശത്തേടെയാണ് കർണാടകത്തിലെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്നത്.
തുഷാർ 342 യോഗങ്ങളിലാണ് പങ്കെടുത്തത്. കുടുംബ യോഗങ്ങൾ, ശാഖയോഗങ്ങൾ, ഗൃഹ സമ്പർക്ക പരിപാടി എന്നിവയിൽ തുഷാർ വെള്ളാപ്പള്ളിയും തിരഞ്ഞെടുപ്പ് ചുമതലയുള്ള എൻ.ഡി.എ നേതാക്കളും പങ്കെടുത്തു.
ബംഗളുരുവിലെ ബാഗൽഗുണ്ടേ മഹാലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന മലയാളി സമ്മേളനം ബി. ജെ. പി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ് ഉദ്ഘാടനം ചെയ്യും.
തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനാവും. ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ മണ്ഡലങ്ങളിലെ ബി.ജെ.പി. സ്ഥാനാർത്ഥികൾ പങ്കെടുക്കും.
കർണ്ണാടക തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, കെ.പത്മകുമാർ , സംസ്ഥാന കൗൺസിൽ അംഗം ബേബിറാം, ബിജു വേലപ്പൻ എന്നിവർ നേതൃത്വം നല്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |