തിരുവനന്തപുരം:കർണാടകത്തിൽ ബി.ജെ.പി തുടർഭരണം നേടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രണ്ടാം ദിവസമായ ഇന്നലെ രാവിലെ ബംഗളൂരു നഗരത്തിലെ കെംപഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയിൽ രാജീവ് ചന്ദ്രശേഖറും പങ്കാളിയായിരുന്നു. റാലി വൻവിജയമായിരുന്നെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'അതിനൂതന സങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ബംഗളൂരുവിന്റെ സ്ഥാനം ലോക ഭൂപടത്തിൽ ആവർത്തിച്ചുറപ്പിക്കു'മെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കർണാടകത്തിലെ ജനങ്ങളിൽ ആത്മവിശ്വാസമുളവാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനം പാർട്ടി പ്രവർത്തകരും വോട്ടർമാരും ഉൾക്കൊണ്ടിരിക്കുന്നെന്നും അത് ബി.ജെ.പിയെ തുടർഭരണത്തിലേക്ക് നയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |