ഇസ്താംബുൾ : തുർക്കിയിലെ ഹാതെയ് പ്രവിശ്യയിൽ ഒന്നിലേറ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഇസ്കെൻഡറൺ - അന്താക്യ ഹൈവേയിലായിരുന്നു അപകടം.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഭീമൻ ട്രക്ക് റോഡിന്റെ എതിർ ദിശയിലേക്ക് കടക്കുകയും ഒമ്പത് കാറുകൾ, രണ്ട് മിനി ബസുകൾ എന്നിവയിലേക്ക് ഇടിക്കുകയുമായിരുന്നു. ഫെബ്രുവരിയിൽ തുർക്കിയിലുണ്ടായ ഭീമൻ ഭൂകമ്പത്തെ തുടർന്ന് തകർന്നടിഞ്ഞ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് കെട്ടിടാവശിഷ്ടങ്ങളും മറ്റുമായി സഞ്ചരിച്ച ട്രക്കാണിതെന്നാണ് വിവരം.
സമീപത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കാത്തുകിടന്നവയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങളിലേറെയും. ഇടിയുടെ ആഘാതത്തിൽ തീപിടിത്തമുണ്ടായതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പൊള്ളലേറ്റാണ് ചിലർക്ക് ജീവൻ നഷ്ടമായത്. വാഹനങ്ങൾ കത്തിയമരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |