ചങ്ങനാശേരി: കുടുംബശ്രീ 25-ാമത് വാർഷികം അരങ്ങ് ചങ്ങനാശേരി താലൂക്ക് തല മത്സരങ്ങൾ തൃക്കോടിത്താനം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണ കുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത് മുഖ്യ പ്രഭാഷണം നടത്തി. തിരുവാതിര, നാടോടി നൃത്തം, നാടകം, സിംഗിൾ ഡാൻസ്, നാടൻ പാട്ട്, ഗ്രൂപ്പ് സോംഗ്, ലളിത് ഗാനം, കഥാ രചന, കവിത പാരായണം, ഡ്രോയിംഗ് എന്നിങ്ങനെ വിവിധ തലങ്ങളിൽ 12 പഞ്ചായത്ത് സി.ഡി.എസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ അനിത ഓമനകുട്ടൻ, തൃക്കൊടിത്താനം സി.ഡി.എസ് ചെയർപേഴ്‌സൺ ദിവ്യ ബൈജു, മറ്റുപഞ്ചായത്ത് ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ, അഭിലാഷ് ദിവാകർ, പ്രകാശ് ബി.നായർ, ഉഷാ ദേവി, ജോബി ജോൺ, പ്രീതമോൾ, ബ്ലോക്ക് കോർഡിനേറ്റർമാർ, അക്കൗണ്ട്‌ന്റെുമാർ, കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |