മുടപുരം :ഡി.വൈ.എഫ്.ഐ ആയുർവേദ യൂണിറ്റ് പ്രസിഡന്റായിരുന്ന ആർ.രതീഷിന്റെ രണ്ടാം ചരമവാർഷിക ത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും മെഡിക്കൽ ക്യാമ്പും മുടപുരം ആയുർവേദ ജംഗ്ഷനിൽ നടന്നു.അനുസ്മരണ യോഗം സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ് .ലെനിൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി .പി.സി, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്,എസ്.ചന്ദ്രൻ,ആർ.കെ.ബാബു,എൻ.ശശിധരൻ നായർ,എൻ.രഘു,വിഷ്ണുചന്ദ്രൻ,ഇ.അനസ് ,ജി.പ്രമോദ്,വിഷ്ണുരാജ്, എൻ .എസ്.അനിൽ,സുഭാഷ്.ആർ.പി എന്നിവർ സംസാരിച്ചു. ഡോ.ശ്രീരാജ്,ഡോ.ബൈജു.കെ.വി,ഡോ.ഡി.ചന്ദ്രകുമാർ ഡോ.അനൂപ്,ഡോ.അർച്ചന ഡോ.ആശ ,ഡോ.കാവ്യ ,ഡോ.പാർവതി എന്നിവർ മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |