പാനൂർ: വിവിധ മേഖലകളിൽ നേട്ടംകൈവരിച്ച കൂരാറ പ്രദേശത്തെ വ്യക്തികളെ മൊകേരി സുഹൃദ്ജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജി 20 ലാന്റ് ഇനീഷ്യേറ്റീവ് ലോഗോ ഡിസൈൻ ചെയ്ത കെ.കെ. ഷിബിൻ, ടാഗോറിന്റെ ഗീതാജ്ഞലി സംസ്‌കൃതത്തിൽ നിന്നും മലയാളത്തിൽ മൊഴിമാറ്റി പ്രസിദ്ധീകരിച്ച ശാന്തമ്മരാജൻ, ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടിയ കെ.കെ. ഷമിൻ എന്നിവരെയാണ് അനുമോദിച്ചത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ, സി.എച്ച്. സിദ്ധിഖ്, ഇ. കുഞ്ഞിമുസ്സ എന്നിവർ സംസാരിച്ചു. കെ. കുമാരൻ സ്വാഗതവും കെ.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |