കോട്ടയം: നഗര മധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനെയാണ് കേസിൽ പിടികൂടിയത്. ഇയാളുമായി റോഡിലും, ചിട്ടി സ്ഥപാനത്തിലും എത്തിയുമാണ് തെളിവെടുപ്പ് നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പ് മാത്രമാണ് നടത്തിയതെന്നും ഇയാൾ മോഷ്ടിച്ച പണം തമിഴ്‌നാട്ടിലാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ബധിരനാണെന്ന് പറഞ്ഞ് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ഖേരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |