കൽപ്പറ്റ: സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ഭീതിദമായ തോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ബാദ്ധ്യത മറന്നുപോകരുതെന്ന് എസ്.എസ്.എഫ് പ്രമേയം. സംസ്ഥാന കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച അനലൈസ ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്. പുതിയ കാലത്ത് വിദ്യാർത്ഥികളും യുവജനങ്ങളും വലിയ തോതിൽ ലഹരിക്ക് അടിമപ്പെടുന്നതായി പ്രമേയം വിലയിരുത്തി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കർ പ്രമേയം അവതരിപ്പിച്ചു. സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മുസ്ലിയാർ വയനാട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ഫിർദൗസ് സഖാഫി കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ്, സയ്യിദ് ആഷിഖ് കോയ, ഡോ.എം.എസ് മുഹമ്മദ്, പി ജാബിർ നെരോത്ത്, എം സാബിർ സഖാഫി നാദാപുരം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |