തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറി ഫലം മേയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചില അദ്ധ്യാപകർ കാരണമില്ലാതെ എസ്.എസ്.എൽ.സി പരീക്ഷാപേപ്പർ മൂല്യനിർണയത്തിന് എത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. മൂല്വ്യനിർണയത്തിന് എത്താതിരുന്ന 3006 അദ്ധ്യാപകർക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു. കുട്ടികളിൽ നിന്ന് അന്യായമായി ഫീസ് വാങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാന സൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |