തിരുവനന്തപുരം: വൈദ്യുതിബില്ലിനൊപ്പം ഇന്ധനസെസ് വാങ്ങുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 24ന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ പൊതുതെളിവെടുപ്പ് നടത്തും.പങ്കെടുക്കാൻ താത്പര്യമുളളവർക്ക് 23ന് മുമ്പായി kserc@erckerala.org ലോ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം,സി.വി.രാമൻപിള്ള റോഡ്,വെള്ളയമ്പലം, തിരുവനന്തപുരം 10 എന്ന വിലാസത്തിലോ അഭിപ്രായം അയയ്ക്കുകയോ വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കുകയോ ചെയ്യാം.
അമിത വില നൽകി വൈദ്യുതി പുറമെ നിന്ന് വാങ്ങേണ്ടിവന്നാൽ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധികചെലവ് നികത്താൻ വൈദ്യുതി ബില്ലിൽ നിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തുന്ന തുകയാണ് ഇന്ധനസെസ്.നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് ഇത് ഏർപ്പെടുത്തുക. പുതിയ നിയമം അനുസരിച്ച് അതത് മാസം ഇന്ധനസെസ് ഏർപ്പെടുത്തണം.ഇതിനായി വൈദ്യുതി റെഗുലേറ്ററി വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിനാണ് പൊതുതെളിവെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |