കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ 1810-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ കോട്ടയ്ക്കകം ശാഖ ശ്രീനാരായണ സ്വയംസഹായ സംഘം,3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയിലെ ശ്രീനാരായണ സ്വയംസഹായ സംഘം, 5421-ാം നമ്പർ ഉളിയക്കോവിൽ നോർത്ത് ശാഖയിലെ ഗുരു സ്മരണ സ്വയംസഹായ സംഘം എന്നീ യൂണിറ്റുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ, ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ. മേഴ്സി ബാലചന്ദ്രൻ, കൊല്ലം യൂണിയൻ വനിതാസംഘം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെ. വിമലകുമാരി, ഗീത സുകുമാരൻ, പി.ആർ. ജലജ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീല നളിനാക്ഷൻ സ്വാഗതവും ലാലി വിനോദിനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |