ചവറ: റേഷൻ വിതരണത്തിന് ഓട്ടോക്കാരുടെ ഒരു കൈ സഹായം പദ്ധതി. അതിദാരിദ്യ നിർമ്മാജനം എന്ന ലക്ഷ്യത്തോടെ റേഷൻ കടകളിലെത്തി റേഷൻ സാധനങ്ങൾ കൈപ്പറ്റുവാൻ കഴിയാത്ത കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവരുടെ വീടുകളിലേക്ക് റേഷൻ വിഹിതം എത്തിക്കുന്ന പദ്ധതിയാണ് ഒപ്പം. ഭക്ഷ്യവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയിൽ നാട്ടിലെ സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സംഘമാണ് ഭക്ഷ്യവിഹിതം വീടുകളിലെത്തിക്കുന്നത്. ഈ പദ്ധതിയുടെ ചവറ നിയോജക മണ്ഡലം തല ഉദ്ഘാടനം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ നീണ്ടകര കുരിശ്ശടി 9ാം നമ്പർ റേഷൻ കട അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫ്‌ളാഗ് ഒഫ് നൽകി നിർവഹിച്ചു. ചടങ്ങിൽ നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്, ജനപ്രതിനിധികൾ രാഷ്ട്രിയപാർട്ടി പ്രതിനിധികൾ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |