എടവണ്ണപ്പാറ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് മുകളിലേക്ക് ചാലിയാറിൽ മത്സ്യം കിട്ടുന്നില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. സ്ഥിരമായി തോണിയിൽ മത്സ്യബന്ധനം നടത്തുന്നവരാണിവർ.
ചാലിയാറിൽ സ്ഥിരമായി കണ്ടുവരുന്ന ചെമ്പല്ലി , ഇരുമീൻ , ചുണ്ടൻ, പൊൻമീൻ, കടുഗാളി, കടു, തൊണ്ണി (തൊണ്ണത്തി ),ബ്രാൽ , ചേറീൻ പൂട്ടാ, കൊട്ടി, വയമ്പ് പരൽ, പൂസാൻ , റൂഹ് കറ്റ്‌ല എന്നിവ ഊർക്കടവ് പാലത്തിന് സമീപത്തു നിന്ന് കിട്ടുന്നുണ്ടെങ്കിലും മുകളിലേക്ക് കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ വർഷം കൂടുന്തോറും ഇത് കുറഞ്ഞുവരികയാണ് .
നിലവിൽ ബോട്ട് സർവീസുകൾ നടത്തുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വലകളും നഷ്ടമാവുന്നുണ്ട്.
മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കിയ നിരവധി കുടുംബങ്ങളാണ് ചാലിയാറിന്റെ തീരത്തുള്ളത്. ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
മീൻ കുറയുന്നതെങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |