മലപ്പുറം : മല കാണാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ കരുവാരക്കുണ്ട് മലയിൽ കുടുങ്ങി. കേരളക്കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലാണ് ഇവർ കുടുങ്ങിയത്. മൂന്നുപേരിൽ ഒരാൾ താഴെ എത്തി. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്,
പ്രദേശത്ത് മഴ ഉണ്ടായിരുന്നതിനാൽ വഴി തെറ്റിയതായാണ് പ്രാഥമിക വിവരം, താഴെയത്തിയ ആൾ ആണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രദേവാസികൾ തന്നെയാണ് മലകയറിയത് എന്നാണ് വിവരം. വൈകിട്ട് നാലുമണിയോടെയാണ് ഇവർ മലമുകളിലേക്ക് പോയ്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |