തിരുവനന്തപുരം: പൊലീസിൽ നിന്ന് സി.പി.ഒ മുതൽ എസ്.ഐ വരെയുള്ളവരെ വിജിലൻസിലേക്ക് ഡെപ്യൂട്ടേഷനിലെടുക്കാനുള്ള എഴുത്തുപരീക്ഷയിൽ 1426പേർ വിജയിച്ചു. 4300പേർ അപേക്ഷിച്ചതിൽ 2300പേരാണ് പരീക്ഷയെഴുതിയത്. 100 മാർക്കിനുള്ള പരീക്ഷയിൽ പൊതുവിജ്ഞാനം,വിജിലൻസ് മാന്വൽ,അഴിമതി നിരോധന വകുപ്പ്,ഐ.പി.സി,സി.ആർ.പി.സി തുടങ്ങിയ വിഷയങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ. ഇവർക്കെതിരേ അഴിമതി,ക്രിമിനൽ കേസുകളില്ലെന്ന് ഉറപ്പാക്കിയ ശേഷം 3വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കും. മികച്ച ഉദ്യോഗസ്ഥരെ 5വർഷം വരെ തുടരാൻ അനുവദിക്കും. നിലവിൽ 1400 ഉദ്യോഗസ്ഥരാണ് വിജിലൻസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |