കൊച്ചി: ഓൾ ഇന്ത്യ ജം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (ജി.ജെ.സി) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സ്വർണ വ്യാപാരികളുടെ കൺവെൻഷനും ലാഭം സെമിനാറും മേയ് 27 ന് വൈകിട്ട് ആറുമണിക്ക് മരട് ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ജി.ജെ.സി. ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. ജി.ജെ.സി ലാഭം പ്രോഗ്രാം കൺവീനർ സഹിൽ മെഹ്റ പ്രസംഗിക്കും. കേരളത്തിൽ മാത്രം നടപ്പാക്കുന്ന ഇ-വേ ബിൽ, പി.എം.എൽ.എ, എച്ച്.യു.ഐ.ഡി, ജി.എസ്.ടി എന്നീ വിഷയങ്ങളെക്കുറിച്ച് പ്രമുഖ ചാ൪ട്ടേർഡ് അക്കൗണ്ടന്റ് ജംഷീദ് ആദം ക്ലാസ് എടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |