നെടുമ്പാശേരി: വിയറ്റ്‌നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ് വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് ആഗസ്റ്റ് 12ന് തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവീസ്.
കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30 പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40ന് ഹോചിമിൻ സിറ്റിയിലെത്തും. തിരിച്ച് ഹോചിമിൻ സിറ്റിയിൽ നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിലെത്തും. ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലേക്ക് വിയറ്റ് ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |