കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോഗ്രാമിലേറെ സ്വർണവുമായി ദമ്പതികൾ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇവർ കൊളംബോയിൽ നിന്ന് സ്വർണം കൊണ്ടുവന്നത്. 60 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദമ്പതിമാരായ മുഹമ്മദ് സുബൈർ, മുഹമ്മദ് ജനുഫർ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |