കൊല്ലം: വിമല രണദിവെ ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു കൊല്ലം വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലിടവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.ഉഷാകുമാരി അദ്ധ്യക്ഷയായി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ അംഗം അഡ്വ.സബിതബീഗം മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ.ഷാഹിമോൾ, കാഷ്യു വർക്കേഴ്സ് യൂണിയൻ ഭാരവാഹി ബിന്ദു സന്തോഷ്, ജിജി, സബീന സ്റ്റാൻലി, എസ്.ഷീന, ഇ.ഷാഹിദ, രേവതി കൃഷ്ണൻ, ഗിരിജാ കുമാരി തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് വുമൺ കോഡിനേഷൻ ജില്ലാ കൺവീനർ കെ.ജി ബിന്ദു സ്വാഗതവും, ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സുജാത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |