ലക്‌നൗ: സുഹൃത്തിന്റെ ചിതയിൽ ചാടിയയാൾ മരിച്ചു. യമുനാ നദിക്കരയിൽ ഇന്നലെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ആനന്ദ് (40) ആണ് ചിതയിൽ ചാടി മരിച്ചത്.
ഉത്തർപ്രദേശിലെ നാഗ്ള കാംഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അശോക് (42) ആണ് ആനന്ദിന്റെ സുഹൃത്ത്. കാൻസർ ബാധിതനായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്. ഇന്നലെ പതിനൊന്ന് മണിയോടെ യമുനാ നദിക്കരയിൽ അശോകിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ആനന്ദമുണ്ടായിരുന്നു. അശോകിന്റെ മൃതദേഹം ചിതയിൽ വച്ച് തീകൊടുത്തതിനുശേഷം അവിടെക്കൂടിയിരുന്നവർ പിരിഞ്ഞുപോകുന്നതിനിടെ ആനന്ദ് ചിതയിലേയ്ക്ക് ചാടുകയായിരുന്നു. പിന്നാലെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ആനന്ദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് ആഗ്ര മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |