തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തിൽ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദ ന്റെ പ്രസ്ഥാവന അഴിമതിക്ക് വെള്ളപൂശാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമങ്ങളെ നേരിടാനാവാത്തതിനാലാണ് തന്നെ ആക്ഷേപിച്ച് പ്രസ്ഥാവന നൽകിയത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് എ.ഐ.ക്യാമറ ഇടപാടിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. താൻ പറയുന്നത് നുണയെന്ന് ആക്ഷിപിച്ച ഗോവിന്ദൻ മാഷിന് ഒരു രേഖയെങ്കിലും തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമോ?. താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |