വെല്ലിംഗ്ടൺ : ഇറ്റാലിയൻ വിഭവമായ പിസ പലരുടെയും ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. പിസ ഉപഭോക്താക്കൾക്കായി റെസ്റ്റോറന്റുകൾ ആകർഷകമായ ഓഫറൊക്കെ നൽകുന്നത് പതിവാണ്. പക്ഷേ, ന്യൂസിലൻഡിലെ ഹെൽ പിസ ശൃംഖല തങ്ങളുടെ ഉപഭോക്താക്കൾക്കായി മുന്നോട്ടുവച്ചിരിക്കുന്ന ഓഫർ നിങ്ങൾ മുമ്പെങ്ങും കേട്ടുകാണാനിടയില്ല. പിസ ഇപ്പോൾ കഴിക്കാം, പൈസ മരണശേഷം തന്നാൽ മതി. ! ഇതാണ് ഓഫർ. കേൾക്കുമ്പോൾ അസാധാരണമായി തോന്നാമെങ്കിലും സംഭവം സത്യമാണ്.
' ആഫ്റ്റർലൈഫ് പേ ' എന്നാണ് ഹെൽ പിസ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പേര്. ആദ്യം ട്രയൽ രീതിയിൽ പരീക്ഷിക്കുന്ന പദ്ധതി എല്ലാവർക്കും ഉപയോഗപ്പെടുത്താനാകില്ല. ന്യൂസിലൻഡിൽ നിന്ന് 666 ഉം ഓസ്‌ട്രേലിയയിൽ നിന്ന് 666 ഉം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. 18 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർ എല്ലാവരും കമ്പനിയുമായി ഒരു നിയമ കരാറിൽ ഒപ്പുവയ്ക്കണം. ഇവരുടെ മരണശേഷം കഴിച്ച പിസയുടെ പണം ഇവരുടെ സ്വത്തിൽ നിന്ന് ഈടാക്കാനുള്ള അവകാശം കമ്പനിക്ക് നൽകുന്നതാണ് കരാർ. പിസയുടെ പണമൊഴികെ മറ്റ് അധിക ചാർജ്ജുകളും ഈടാക്കില്ലെന്നാണ് ഹെൽ പിസ അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |