ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം കിണർ വ്യത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കിണറ്റിൽ വീണ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾക്ക് നീണ്ട പരിശ്രമത്തിന് ശേഷം യോഹന്നാനെ കിണറിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 11മണിക്കൂറിനൊടുവിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മരിച്ചതായി സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറ്റിനുള്ളിൽ അകപ്പെട്ടത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളി?ൽ വളർന്നു നിന്ന ചെടികൾ വൃത്തിയാക്കുന്നതിനിടെ സിമന്റ് റിംഗുകൾ താഴേയ്ക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും താഴേക്കു വീണ രണ്ടോളം റിംഗുകൾക്കടിയിൽ യോഹന്നാന്റെ കാലുകൾ കുടുങ്ങി. പിന്നാലെ വിവരം അറിഞ്ഞെത്തിയ സമീപവാസികൾ ആദ്യം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ജെസിബി എത്തിച്ച് റിംഗ് ഉയർത്തിയാണ് ആളെ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |