കൊച്ചി; ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യുടെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ചെയർമാനായി നിയമിച്ചു.
ഡൽഹിയിൽ നടന്ന കൗൺസിലിന്റെ യോഗത്തിലാണ് അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തത്. ഫിക്കി സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത് തുടങ്ങിയവർ പങ്കെടുത്തു.
അദീബ് അഹമ്മദ് നേതൃത്വം നൽകുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഏഷ്യാപസഫിക് മേഖലകളിലെ 10 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്. ഇന്ത്യയിൽ ലുലു ഫിൻസെർവ്, ലുലു ഫോറെക്‌സ് എന്നിവ 40 നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായ ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചർച്ചകൾ നടത്തുന്ന വേദിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |