തിരുവനന്തപുരം: ഭരണകൂടങ്ങൾ ചരിത്രം മാറ്റാൻ ശ്രമിക്കുന്ന കാലത്ത് കുട്ടികളെ ചരിത്ര ബോധമുള്ളവരാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ മാതൃകാപരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള പാദമുദ്രകൾ സംസ്ഥാനതല ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിൽപശാലയിലെ സംസ്ഥാനതല വിജയികളായ കുട്ടികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു.ചരിത്രകാരൻ ഡോ.കെ.എൻ ഗണേഷ്, മാദ്ധ്യമ പ്രവർത്തകൻ ശരത്ചന്ദ്രൻ തുടങ്ങിയവർ സമാപന ദിവസത്തിലെ സെഷനുകൾക്ക് നേതൃത്വം നൽകി. സീമാറ്റ് ഡയറക്ടർ ഡോ.സുനിൽ.വി.ടി അദ്ധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ.ഷൂജ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി.പ്രമോദ്, സ്റ്റാർസ് കൺസൾട്ടന്റ് സി.രാധാകൃഷ്ണൻ നായർ, പ്രോഗ്രാം ഓഫീസർ പ്രീതി എം. കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |