തിരുവനന്തപുരം: ചെങ്ങന്നൂർ,മാവേലിക്കര,കടയ്ക്കാവൂർ,വർക്കല,നാഗർകോവിൽ,കരുനാഗപ്പള്ളി,ശാസ്താംകോട്ട എന്നിവിടങ്ങളിലെ ട്രാക്ക് നന്നാക്കൽ കണക്കിലെടുത്ത് ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതുപ്രകാരം എറണാകുളം-കൊല്ലം മെമു ഇന്നു മുതൽ 11വരെയും തുടർന്ന് 13,16,17,18,20,23,24,25,27,30 തീയതികളിലും കായംകുളത്ത് സർവീസ് നിറുത്തും. കൂടാതെ 21,23,24,26 തീയതികളിൽ മംഗലാപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസ് കൊല്ലം വരെയും പരശുറാം തിരുവനന്തപുരംവരെയും സർവീസ് നടത്തും.ഇതിന്റെ പിറ്റേന്നുള്ള മടക്കയാത്രയും ഇതേ സ്റ്റേഷനുകളിൽ നിന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |