കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി അഭയ്‌രാജ് സിംഗ് ഭണ്ഡാരി ചുമതലയേറ്റു. ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ച് വിപുലമായ പരിചയം അദ്ദേഹത്തിനുണ്ട്. കെ. അജിത്കുമാർ വിരമിച്ച ഒഴിവിലാണ് നിയമനം.
പൊതുമേഖലാ എണ്ണക്കമ്പനിയിൽ നിരവധി പ്രമുഖ സ്ഥാനങ്ങൾ അഭയ്‌രാജ് സിംഗ് ഭണ്ഡാരി വഹിച്ചിട്ടുണ്ട്. പിലാനി ബിറ്റ്സിൽ നിന്ന് 1987ൽ കെമിക്കൽ എൻജിനീയറിംഗ് വിജയിച്ച അദ്ദേഹം ബി.പി.സി.എല്ലിന്റെ മുംബയ് റിഫൈനറിൽ ഒൗദ്യോഗികജീവിതം ആരംഭിച്ചു. മംഗളൂരു, അസാം, മുംബയ്, ഒമാൻ ഓയിൽ കമ്പനി എന്നിവിടങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. മംഗളൂരു റിഫൈനറിയുടെ ഹൈട്രോക്രാക്കർ കമ്മിഷനിംഗ്, ഭിനാ റിഫൈനറിയുടെ വികസനം തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം വഹിച്ചു. ഭാരത് ഒമാൻ റിഫൈനറീസിന്റെ വൈസ് പ്രസിഡന്റ്, ചീഫ് എക്സിക്യുട്ടീവ് ഡയറക്ടർ, ഭിനാ റിഫൈനറിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |