കൊല്ലം: കുത്തേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക ബിജെപി പ്രവർത്തകൻ മരിച്ചു. പുനലൂർ കക്കോട് സ്വദേശി സന്തോഷ്(44) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്. വാർഡ് കൗൺസിലർ അടക്കം ഉൾപ്പെട്ട സംഘർഷത്തിലാണ് സന്തോഷിന് കുത്തേറ്റത് എന്നാണ് വിവരം. സംഭവത്തിൽ നിതിൻ , സജികുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വൈകാതെ കൊലക്കുറ്റവും ചുമത്തും.
പ്രദേശത്തെ ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു പിന്നീട് സംഘർഷത്തിന് കാരണമായത്. തർക്കത്തിനിടയിൽ വിജു എന്നയാൾ വാർഡ് കൗൺസിലറെ മർദ്ദിച്ചു. വാർഡ് കൗൺസിലറും കൂട്ടാളികളും പകരമായി വിജുവിനെ ആക്രമിക്കാനായെത്തി. ഈ സമയത്ത് വിജുവായി മദ്യപിക്കുകയായിരുന്ന സന്തോഷിന് തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേൽക്കുകയായിരുന്നു. പിന്നാലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സന്തോഷിനെ വാർഡിലേയ്ക്ക് മാറ്റിയിരുന്നെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |