മുംബയ്: എം.എസ് ധോണിയുടെ ഇടത്തേ കാൽമുട്ടിലെ ശസ്ത്രക്രിയ മുംബയിലെ കോകില ബെൻ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായതായി ചെന്നൈ സൂപ്പർ കിംഗ്സ് സി.ഇ.ഒ കാശി വിശ്വനാഥൻ അറിയിച്ചു. അഞ്ചാം തവണ ചെന്നൈയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ശേഷം അഹമ്മദാബാദിൽ നിന്ന് ധോണി നേരെ മുംബയിലേക്കാണ് പോയത്. പ്രമുഖ ഓർത്തോപീഡിക് സർജനും ബി.സി.സി.ഐ പാനലിലുള്ള ഡോക്ടറുമായ ദിൻഷാ പാർഡിവാലയുടെ നേതൃത്വത്തിലാണ് ധോണിക്ക് കീ ഹോൾ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രിക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ ധോണി വീട്ടിൽ വിശ്രമത്തിലാണെന്നാണ് വിവരം. ശരീരം അനുവദിക്കുകയാണെങ്കിൽ അടുത്ത ഐ.പി.എൽ സീസണിലും കളിക്കാനുണ്ടാകുമെന്ന് ഇത്തണത്തെ കിരീട നേട്ടത്തിന് പിന്നാലെ ധോണി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |