ടൊറന്റോ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ നിമ്മിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ. കാനഡയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഗുർപർതാപ് സിംഗ് വാലിയ (56), മകൻ സുമൃത് വാലിയ (24) എന്നിവരാണ് പിടിലായത്. ഇവർ മാസങ്ങളായി നിരവധി പെൺകുട്ടികളെ തടവിലാക്കി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കാൽഗറി പൊലീസ് അറിയിച്ചു.
ഏപ്രിൽ മാസത്തിൽ കാണാതായ 13 വയസുകാരിക്കായുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സുമൃതുമായി അടുപ്പത്തിലായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. മദ്യവും മയക്കുമരുന്നും ലഹരിവസ്തുക്കളും നൽകിയായിരുന്നു ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.
കാൽഗറിയിലെ കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന അച്ഛനും മകനും പിന്നീട് ഇതിന്റെ ഉടമസ്ഥരായി. ഇതിന്റെ തൊട്ടടുത്തുള്ള പ്രീമിയർ ലിക്വർ ആൻഡ് സ്പിരിറ്റ്സ് എന്ന സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥാപനങ്ങളിൽ വച്ചാണ് പെൺകുട്ടികൾക്ക് അച്ഛനും മകനും ചേർന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നും നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. 2022 ഡിസംബറിനും 2023 മേയ് മാസത്തിനും ഇടയിലാണ് സംഭവങ്ങൾ നടന്നത്.
ഇവരുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ, മയക്കുമരുന്നി തുടങ്ങിയവ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |