കൊച്ചി; ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ ടീം 2250 തെങ്ങിൻ തൈകൾ നട്ടു .
എറണാകുളം ജില്ലയിലെ ദുരന്ത സാദ്ധ്യതയുള്ള നായരമ്പലം, എടവനക്കാട്, എളംക്കുന്നപ്പുഴ, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര എന്നീ ഒമ്പത് പഞ്ചായത്തുകളിൽ സഹൃദയ വെൽഫയർ സർവീസസ് എൻജിഒ യുമായി സഹകരിച്ചാണ് തെങ്ങിൻ തൈകൾ നട്ടത്.
നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ ഹൈബി ഈഡൻ എം. പി തെങ്ങിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരായ ഡോ.ഭരത് കോട്ട, നഫാസ് നാസർ , സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെളിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ എൻ. ജി. ഒകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |