കുമളി: ആനയെ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാർ വാദംകേട്ട് തള്ളി. പിന്നാലെ എറണാകുളം സ്വദേശി റബേക്ക ജോസഫ് അരിക്കൊമ്പന്റെ ആരോഗ്യം മോശമാണെന്നും കാട്ടിൽ വിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഇന്ന് പത്തരയ്ക്ക് വാദം കേൾക്കാമെന്നും അതുവരെ ആനയെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ രാത്രി കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്നും ആനയുടെ ആരോഗ്യം മോശമാണെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |