തൃശൂർ : മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മകൻ, മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. എ.ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന സായാഹ്ന ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജോസ് വള്ളൂർ. ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.ബി ശശികുമാർ, ഫ്രാൻസിസ് ചാലിശ്ശേരി, ഡോ.നിജി ജസ്റ്റിൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, രാജൻ പല്ലൻ, കെ.ഗോപാലകൃഷ്ണൻ, കെ.എഫ്.ഡൊമിനിക്, രവി ജോസ് താണിക്കൽ, സി.ഐ.സെബാസ്റ്റ്യൻ, കല്ലൂർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. 51 സ്ഥലങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുരിയച്ചിറയിൽ ടി.വി.ചന്ദ്രമോഹൻ, അയ്യന്തോളിൽ എ.പ്രസാദ്, നടത്തറയിൽ എം.പി.വിൻസന്റ്, ഇരിങ്ങാലക്കുടയിൽ എം.പി.ജാക്‌സൺ, വിയ്യൂരിൽ രാജേന്ദ്രൻ അരങ്ങത്ത്, ചെറുതുരുത്തിയിൽ കെ.വി.ദാസൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |