SignIn
Kerala Kaumudi Online
Friday, 11 September 2026 9.08 AM IST

250 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ

ukraine

കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ 250 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ. ആർമി ചീഫ് ഒഫ് ദ ജനറൽ സ്റ്റാഫ് വലേറി ഗെറെസിമോവ് നേരിട്ടാണ് ഞായറാഴ്ച യുക്രെയിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം തകർക്കാൻ സൈന്യത്തെ നയിച്ചതെന്നും റഷ്യ ഇന്നലെ അറിയിച്ചു.

യുക്രെയിന്റെ 16 ടാങ്കുകളും 21 കവചിത വാഹനങ്ങളും തകർത്തു. എന്നാൽ കൊല്ലപ്പെട്ടത് യുക്രെയിൻ സൈനികരാണോ യുക്രെയിന്റെ റഷ്യാ വിരുദ്ധ സായുധ സംഘാംഗങ്ങളാണോ എന്ന് വ്യക്തമല്ല. അതേ സമയം, റഷ്യയുടെ ആരോപണം സംബന്ധിച്ച് അറിവില്ലെന്നും വ്യാജവാർത്തകളോട് തങ്ങൾ പ്രതികരിക്കാറില്ലെന്നും യുക്രെയിൻ സൈന്യം പറയുന്നു.

ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ എന്നിവയ്ക്കൊപ്പം കഴിഞ്ഞ സെപ്തംബറിൽ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച യുക്രെയിൻ പ്രവിശ്യകളിലൊന്നാണ് ഡൊണെസ്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360