കണ്ണൂർ: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് സന്ദർശിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും മൊഴി രേഖപ്പെടുത്തി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥിനിക്ക് നീതി ലഭിക്കാൻ എല്ലാ പിന്തുണയും ഉണ്ടെന്ന് ഷാജർ അറിയിച്ചു. കമ്മിഷൻ അംഗം കെ. പി. പ്രശാന്തും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |