ഇടുക്കി: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓൺലൈൻ ഗെയിമാണെന്ന പ്രചാരണം തള്ളി പൊലീസ്. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രണയത്തകർച്ചയെ തുടർന്നുണ്ടായ മനപ്രയാസത്തിൽ ഏറെ നാളുകളായി പതിനേഴുകാരൻ സ്‌കൂളിൽ പോയിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക് വാങ്ങിത്തരാത്തതിന് വീട്ടിൽ വഴക്കുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്നുണ്ടായ മനോവിഷമമാണോ ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമല്ല. ഇന്നലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച കമ്പംമെട്ട് പോത്തിൻകണ്ടത്ത് ഒരു പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ ജീവനൊടുക്കിയ കുട്ടിയുടെ സഹപാഠിയായിരുന്നു അത്. ഈ കുട്ടിയുടെ മരണത്തിലും ഓൺലൈൻ ഗെയിമാണെന്ന രീതിയിൽ പ്രചാരണമുണ്ടായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പുമൊക്കെ ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |