തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ അടുത്തയാത്ര 17ന് കേരളത്തിൽ നിന്ന് പുറപ്പെടും. മൈസൂർ, ഹംപി, ഷിർദി, നാസിക്ക്, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് 26ന് തിരികെയെത്തും. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവയിലായി ആകെ 754 സീറ്റുകളുണ്ട്. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ മടക്കയാത്രയിൽ ഇറങ്ങാം. നോൺ എസി ക്ലാസിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് വിഭാഗത്തിൽ ഒരാൾക്ക് 18350 രൂപയും എസി ക്ലാസിലെ യാത്രയ്ക്ക് കംഫർട്ട് വിഭാഗത്തിൽ ഒരാൾക്ക് 28280 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം 8287932095, എറണാകുളം 8287932082 , കോഴിക്കോട് 8287932098, കോയമ്പത്തൂർ 9003140655
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |