കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഗ്രാമിന് 40 രൂപ വർദ്ധിച്ച് വില 5,560 രൂപയായി. ഒരു പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ വീണ്ടും വില 44,480 രൂപയിൽ എത്തി. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ അത്രതന്നെ വില കൂടുകയും ചെയ്തു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 44,160ലേക്ക് വെള്ളിയാഴ്ച പവന്റെ വില എത്തിയിരുന്നു. ജൂൺ ഒന്നിന് ഒരു പവന്റെ വില 44,560 രൂപയായിരുന്നു. രണ്ടാം തീയതി ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,800 രൂപയിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ കൂടിയും കുറഞ്ഞുമിരുന്നു. സംസ്ഥാനത്തെ റെക്കാഡ് സ്വർണവില മേയ് 5ന് രേഖപ്പെടുത്തിയ 45,760 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞ് 4610 രൂപയായി.വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നു. രണ്ട് രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |