SignIn
Kerala Kaumudi Online
Thursday, 19 February 2026 4.28 AM IST

രവി സിൻഹ റോ മേധാവി

Increase Font Size Decrease Font Size Print Page
ravi-sinha

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിംഗ്(റോ) മേധാവിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ രവി സിൻഹ ചുമതലയേൽക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. നിലവിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്‌പെഷ്യൽ സെക്രട്ടറിയാണ്. 1988 ബാച്ച് ഛത്തീസ്ഗഡ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. രഹസ്യാന്വേഷണ രംഗത്ത് മികവു തെളിയിച്ച അദ്ദേഹം ജമ്മു കാശ്‌മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് മേഖലകളിലും പ്രവർത്തിച്ചു. ഡൽഹി സെന്റ് സ്റ്റീഫൻ കോളേജ് പൂർവ വിദ്യാർത്ഥിയാണ്. നിലവിലെ മേധാവി സാമന്ത് കുമാർ ഗോയൽ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY