ഉദിയൻകുളങ്ങര: കേരള പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഗാന്ധി സ്മാരകനിധിയും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി സ്‌കൂളുകളിൽ നടത്തിവരുന്ന ഗാന്ധിദർശൻ സമിതിയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല അധ്യാപക പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാറശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എ.സുന്ദർദാസ് നിർവഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ബി. ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. ഗാന്ധിദർശൻ ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ ആമുഖപ്രഭാഷണവും, പ്രവർത്തന രൂപരേഖ ജയചന്ദ്രനും, റിപ്പോർട്ട് ജോ.കോർഡിനേറ്റർ ജെ. ഫസിലുദ്ദീനും, പാഠപുസ്തകപരിചയവും ഗാന്ധി ആൽബം, മാസിക എന്നിവ തയ്യാറാക്കാനുള്ള പരിശീലനം ജോയിന്റ് കോ.
ഓർഡിനേറ്റർ ജോസ് വിക്ടർ ഞാറക്കാലയും ഉത്പന്ന പരിശീലനം കൺവീനർമാരായ ശ്രീകല ഐ, എൻ സ്റ്റെല്ല എന്നിവരും നടത്തി. ജില്ലാ കൺവീനർ ടി. ശ്രീകുമാർ,സി. ആർ ആത്മകമാർ,ഡോ. പ്രിയങ്ക,ഹരീഷ് എന്നിവർ സംസാരിച്ചു. സ്വദേശി ഉത്പന്ന പ്രദർശനവും വിപണനവും ഗാന്ധി പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു. നാല് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നുമായി 200 ഓളം അധ്യാപകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |