തിരുവനന്തപുരം: അന്തരിച്ച സി.പി.എം എം.എൽ.എ വിജയദാസിന്റെ വായ്പാബാദ്ധ്യതകൾ ഒഴിവാക്കാനായി 5.45 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. കോങ്ങാട് എം.എൽ.എ ആയിരിക്കെ 2021 ജനുവരി 18നാണ് കെ.വി. വിജയദാസ് നിര്യാതനായത്. മരിക്കുമ്പോൾ വീട് നിർമ്മാണത്തിനെടുത്ത വായ്പയിൽ 5.34 ലക്ഷവും വാഹന വായ്പയിൽ 11,000 രൂപയും അടച്ചുതീർക്കാനുണ്ടായിരുന്നു. വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശയിൽ 20 ലക്ഷം രൂപയാണ് എം.എൽ.എമാർക്ക് അഡ്വാൻസായി നൽകുന്നത്. വാഹനം വാങ്ങിക്കാൻ 10 ലക്ഷം രൂപയും പലിശയില്ലാതെ ലഭിക്കും. വിജയദാസ് 2 തവണ എം.എൽ.എയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |