കൊച്ചി: എ.ബി. ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മണ്ണ് സംരക്ഷണ മുദ്രാവാക്യവുമായി കാക്കനാട് റോളിംഗ് ഹിൽ ഹാഫ് മരത്തണിന്റെ മൂന്നാം പതിപ്പ് 13 ന് നടക്കും. ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ രാവിലെ 5.30 ന് തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.വി. ബേബി ഫ്ളാഗ് ഓഫ് ചെയ്യും. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനമായി നൽകും. സമ്മാന ദാന ചടങ്ങുകളിൽ തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്‌സൺ രാധാമണി പിള്ള, എ.സി.പി പി.വി. ബേബി, അബ്ദു ഷാന, എം.ഒ. വർഗീസ്, അനിത ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |