സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ സർക്കുലർ
തിരുവനന്തപുരം: വിദേശ സന്ദർശനം നടത്തുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ അത് സ്വകാര്യ സന്ദർശനമായാലും സർക്കാരിനെ കൃത്യമായി അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ സർക്കുലർ.
. യാത്രയുടെ ഉദ്ദേശ്യം, ഏത് രാജ്യമാണ് സന്ദർശിക്കുന്നത്, തീയതികൾ എന്നിവയടക്കം വിശദമായ അവധി അപേക്ഷ സമർപ്പിക്കണം. മേലധികാരിയാണ് അവധി അനുവദിക്കുന്നതെങ്കിലും യാത്രയുടെ പൂർണ വിവരങ്ങൾ ചീഫ് സെക്രട്ടറിയെയും അറിയിക്കണം.അടിയന്തര ഘട്ടത്തിൽ വിദേശത്തുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ട സ്ഥിതി സർക്കാരുനുണ്ടാകുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയുമായി സൗഹദൃത്തിലല്ലാത്ത ഏതെങ്കിലും രാജ്യമാണോ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നതെന്ന് അറിയുകയെന്ന ലക്ഷ്യം കൂടിയുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അത്തരം രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.. എന്നാലിത് ഔദ്യോഗിക യാത്രകൾക്കും സ്പോൺസേർഡ് യാത്രകൾക്കും മാത്രമേ ബാധകമാക്കിയിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |