കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണൂർ തളാപ്പ് എകെജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാസർകോട് ചൗക്ക് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് പുതിയ തെരു ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയക്കരയിലേയ്ക്ക് മീൻ കയറ്റാൻ വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മനാഫിനെയും ലത്തീഫിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു. ബന്ധുക്കൾ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |