തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ ബസ് കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മടവൂർ ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് (7) മരിച്ചത്. കുട്ടിയുടെ വീടിന് മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്.
കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബസിന്റെ പിൻ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറിയത്. ബസ് ഇറങ്ങി നടക്കുന്നതിനിടെ കാൽ വഴുതി കുട്ടി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |