SignIn
Kerala Kaumudi Online
Tuesday, 28 January 2020 12.24 AM IST

അടയ്‌ക്ക കൃഷിയിലൂടെ ഇത്രയധികം ലാഭമോ! 'കവുങ്ങ്' ആള് സൂപ്പറാ, അറിയാം ചില കൃഷികാര്യങ്ങൾ

agriculture

ഒരു കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന ഒരു വിളയായിരുന്നു അടയ്ക്ക. എന്നാൽ, ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അടയ്ക്കയ്ക്ക് അല്പം പരിചരണം നൽകിയാൽ നൂറ് മേനി വിളയിച്ച് പഴയ പ്രതാപം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. ഉഷ്ണമേഖല പ്രദേശത്താണ് സാധാരണയായി കവുങ്ങ് കൃഷി ചെയ്യുന്നത്. വർഷം മുഴുവനും നല്ല ജലാംശമുള്ള മണ്ണും മഴയും ആവശ്യമാണ്. വരൾച്ച വളരെ പെട്ടെന്നു ബാധിക്കുന്നതിനാൽ മഴ കുറവുള്ള സ്ഥലങ്ങളിൽ വേനൽക്കാലത്തു നനയ്‌ക്കേണ്ടിവരും.

കൃഷിരീതി എങ്ങനെയാണ്
വെട്ടുകൽ, ചെമ്മണ്ണ്, എക്കൽമണ്ണ് എന്നിവയാണ് കവുങ്ങ് കൃഷിയ്ക്ക് അനുയോജ്യം. ഒരു മീറ്റർ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കാതെ നല്ല നീർവാർച്ചാ സൗകര്യമുള്ള സ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ് പറ്റിയതല്ല. വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാൽ കവുങ്ങിന്റെ തൈകൾ ഉണ്ടാക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തേ വിളവു തരുന്നതും കൂടുതൽ കായ് പിടിത്തമുള്ളതുമായ മരങ്ങളിൽ നിന്നുവേണം വിത്തെടുക്കുവാൻ. മരത്തിന്മേൽ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പിൽ കൂടുതൽ ഇലകളുള്ളതും ചുരുങ്ങിയതു വർഷത്തിൽ നാലു കുലകളെങ്കിലും തരുന്നതുമായ തായ്മരങ്ങളാണ് അഭികാമ്യം.

പരിചരണ രീതി
കവുങ്ങുമരത്തിൽ തന്നെ നിന്നു നല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ് വിത്തിനായി എടുക്കേണ്ടത്. കൂടുതൽ തൂക്കമുള്ള വിത്ത് കൂടുതൽ അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകൾ തരുന്നു. വെള്ളത്തിലിടുമ്പോൾ തൊപ്പി നേരേ കുത്തനെ മുകളിൽ വരത്തക്കവിധം പൊങ്ങിക്കിടക്കുന്ന വിത്തടയ്ക്കകൾ നല്ലതാണ്. വിളവെടുത്ത ഉടനെ തന്നെ, തണലിൽ തയ്യാറാക്കിയ വാരങ്ങളിൽ ഞെട്ട് (തൊപ്പി) മുകളിൽ വരത്തക്കവിധം കുത്തനെ വിത്തടയ്ക്കകൾ 58 സെ.മീ. അകലത്തിൽ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണൽ കൊണ്ടു മൂടി ദിവസേന നനയ്ക്കണം. വിത്തുപാകി 45 ദിവസത്തോടെ അവ മുളയ്ക്കാൻ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൊണ്ണൂറു ദിവസം പ്രായമായാൽ തൈകൾ പറിച്ചെടുത്ത് രണ്ടാം തവാരണയിൽ നടാം. സൗകര്യംപോലെ നീളവും 150 സെ.മീ. വീതിയുമുള്ള വാരങ്ങൾ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതിൽ ഹെക്ടറിന് 5 ടൺ എന്ന തോതിൽ കാലിവളം ചേർക്കണം. വാഴ നട്ടോ, കോവൽ പടർത്തിയോ പന്തൽ നിർമിച്ചോ തണൽ നൽകാവുന്നതാണ്. വാഴയാണു നടുന്നതെങ്കിൽ നേരത്തെതന്നെ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളിൽ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം. ഇടയ്ക്കിടെ വള പ്രയോഗവും നടത്തണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE, FARMING, ARECA PALM, KERALA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.