ബാകു :;ചരിത്രമെഴുതി ചന്ദ്രയാൻ 3 ചന്ദ്രനിൽ തൊട്ടതിന്റെ ആഘോഷത്തിമിർപ്പിൽ നിൽക്കുന്ന ഇന്ത്യക്ക് അഭിമാനിക്കാൻ മറ്റൊരു വാർത്ത് കൂടി,. ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൗമാര വിസ്മയം ആർ. പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ വീണ്ടും സമനിലയിൽ തളച്ചു. ഇതോടെ ഫൈനൽ ടൈബ്രേക്കറിലേക്ക് നീങ്ങും.
ഇന്നലെ നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. രണ്ടാം ഗെയിം 30നീക്കത്തോടെ സമനിലയോടെ അവസാനിക്കുകയായിരുന്നു. രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ ബ്രേക്കർ ചെസ് ലോകകപ്പ് ജേതാക്കളെ തീരുമാനിക്കും.
റാപ്പിഡ് ഫോർമാറ്റിലാണ് ടൈ ബ്രേക്കറുകൾ വിജയിയെ കണ്ടെത്തുക.. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. അതേസമയം വിസ്മയ കുതിപ്പോടെയാണ് 18കാരൻ ആർ. പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. ലോകരണ്ടാം നമ്പർ താരം ഹികാരു നകാമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ പ്രഗ്നാനന്ദ തോല്പിച്ചിരുന്നു. നാളെ നടക്കുന്ന ടൈ ബ്രേക്കർ മത്സരങ്ങൾ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിക്കും,.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |